പോസ്റ്റുകള്‍

ജനുവരി, 2013 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ജാതി സമ്മേളനം

നാട്ടില്‍ വായന ശാല കളുണ്ട് സാംസ്കാരിക സംഘടന കളുണ്ട് സാംസ്കാരിക പരിപാടികളും .ഉണ്ട് രാഷ്ട്രീയ പാര്‍ട്ടികളും പാര്‍ട്ടിക്കാരും നേതാക്കളുമുണ്ട് .. രാഷ്ട്രീയ സംഘ ട്ടനവും ഉണ്ടാകാറുണ്ട് രക്തസാക്ഷി മന്ദിരവും ഉണ്ട് അനുസ്മരണവും നടക്കാറുണ്ട്.. എന്നിട്ടും ഇന്നലെ ഇവിടെ ജാതി സമ്മേളനം നടന്നു നാടുകാരെല്ലാം പോയി സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുതതുപോലെ.. രാഷ്ട്രീയ ജാഥയില്‍ പങ്കെടുതതുപോലെ... രക്ത സാക്ഷികള്‍ക്ക്  മുദ്രാവാക്യം വിളിച്ചതുപോലെ ...

കരഞ്ഞു തീരാനുള്ള ജന്മങ്ങളില്‍ ചിലത് .... കവിത

-1- ആകാശം കാറ്റില്‍ പറന്നു വരുന്ന അപ്പൂപ്പന്‍ താടിയാണ്‌ മേഘമെന്നു പറഞ്ഞവന്‍ . മഴ കാണാതെ മഴവില്ല് കാണാതെ പറന്നു പോയപ്പോള്‍ ബാക്കിവച്ച സ്വപ്നങ്ങള്‍ - പൂരിപ്പിക്കാന്‍ ഒരു അപ്പൂപ്പന്‍ താടിയും എവിടെയും പറന്നു നടന്നില്ല . -2- ഭൂമി നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച ചരിത്രമുണ്ട് - നമുക്ക് . മഴയില്ലാതെ വെയിലില്ലാതെ തണലോ കാറ്റോ വെളിച്ചമോയില്ലാതെ നാട് നിന്നുകത്തുമ്പോള്‍ നാം വീണയ്ക്കുപകരം കുരവയിടും . -3- പാതാളം കൂടെ വരുന്നോ - എന്നുപറഞ്ഞപ്പോള്‍ ഞാന്‍ അത്രയൊന്നും പ്രതീക്ഷിച്ചില്ല . നിന്റെ കൂടെ എല്ലാവരും ഉണ്ടെന്നറിഞ്ഞിട്ടും എനിക്കും വരാതിരിക്കാന്‍ കഴിയില്ല . വാമനനല്ല ഇന്ന് നമ്മെ - പാതാളത്തി ലേക്കയച്ചത് പാപി ചെന്നിടം പാതാളം - ഒരു പാഴ് വാക്കല്ല . -4- പിന്‍ കുറിപ്പില്‍ ദേശാടന പക്ഷികള്‍ക്ക് ദേശമില്ലാത്തതുപോലെ മുറിച്ചുമാറ്റിയ കുന്ന് കുടിച്ചു വറ്റിച്ച പുഴ തരിശാക്കിയ വയലുകള്‍ പിഴുതെറിയപ്പെട്ട വൃക്ഷങ്ങള്‍ ചാമ്പലാക്കിയ കുറ്റിക്കാടുകള്‍ ദേശാടനം ചെയ്യ