പോസ്റ്റുകള്‍

ജൂലൈ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

എണ്ണപ്പെടുത്താനാവില്ല ജീവിതത്തെ

ഇമേജ്
ഒന്ന്....  രണ്ട്.....  മൂന്ന്... ഇത്  വിജയത്തിലെക്കോ  പരാജയത്തിലെക്കോയുള്ള  എണ്ണപ്പെടലാണ്. ജീവിത വിജയത്തിന്  ചിലപ്പോള്‍  ഗണിക്കപ്പെടാത്ത  സംഖ്യകളിലൂടെ  കടന്നുപോകേണ്ടി വരും  പരാജയത്തിന്  അങ്ങനെ വേണമെന്നില്ല . മുകളില്‍ നിന്നും  താഴെയെത്തുമ്പോള്‍  കാണുന്ന  ശൂന്യമായ ഗോളം  പരാജയത്തിന്‍റെ  ദൃശ്യബിംബമാണ്. പൂജ്യം  ജീവിതത്തിന്‍റെ  വിഷയമാകുന്നത്  അത്  പരാജയപ്പെട്ടവരുടെ  ഏറ്റവും ഭാരം കൂടിയ  എണ്ണല്‍  സംഖ്യകളായതുകൊണ്ടാണ് .

അരാജകവാദിയായ കാമുകന്‍റെ ആത്മഹത്യാക്കുറിപ്പ്

അരാജകവാദിയായ  കാമുകന്‍റെ ആത്മഹത്യാക്കുറിപ്പില്‍ ഉപചാരങ്ങളോ ഉപമകളോ  കാണില്ല. ആഖ്യാനത്തിന്‍റെ പുതിയ രസതന്ത്രമോ ഭാഷയുടെ വ്യത്യസ്തതയോ പുതിയ ജ്ഞാന വ്യവസ്ഥയോ രീതിശാസ്ത്രമോ ഉണ്ടാകാനിടയില്ല . ഓരോ വാക്കും ബൃഹദാഖ്യാനങ്ങള്‍ തകര്‍ന്നു വീഴുമ്പോഴുള്ള അട്ടഹാസങ്ങളിലെ ഏറ്റവും നേര്‍ത്ത ശബ്ദമാകാം. ആദ്യത്തെ പ്രണയാഭ്യര്‍ത്തനയിലെ ഒരു കൂവല് പോലെ തുടക്കവും ഒടുക്കവും തിരിച്ചറിയപ്പെടാത്ത സിദ്ധാന്തമോ തത്വ ശാസ്ത്രമോ ആകാം . എങ്കിലും അടുത്ത ജന്മത്തെക്കുറിച്ച് അവന്‍ എന്തെങ്കിലും പറഞ്ഞിരിക്കും. നീ ഷാപ്പ്  മുതലാളിയും ഞാന്‍ അതിലെ - സ്ഥിരമിടപാടുകാരനുമായിരിക്കുമെന്ന ജോണ്‍ അബ്രഹാമിന്‍റെ  കമന്‍റു പോലെ ......   ‍

മഴവില്ലില്‍ മരിക്കാന്‍ ആശിച്ചവള്‍ക്ക്

ഇമേജ്
ഒരു പക്ഷേ അവള്‍  ഒരിക്കലും മരിച്ചിട്ടുണ്ടാവില്ല. പെട്ടെന്നൊരു ദിവസം  അവളെന്നോട് പറഞ്ഞു തുടങ്ങി  അവള്‍ പോകാനാഗ്രഹിക്കുന്ന  ഇടങ്ങളെക്കുറിച്ച്, നിറങ്ങളെക്കുറിച്ച്, കഥകളെക്കുറിച്ച്, നീല പൂക്കള്‍ വീണുകിടക്കുന്ന  പലതും ഓര്‍മപ്പെടുത്തുന്ന  ഇടങ്ങളെക്കുറിച്ച്. ഒരു പക്ഷേ അവള്‍  ഒരിക്കലും മരിച്ചിട്ടുണ്ടാവില്ല  അവള്‍ കൊതിച്ച  ഇടം  നിറം കഥകള്‍ -എല്ലാം ഇവിടെത്തന്നെ  ഉണ്ടായിരിക്കെ .

കിനാവുകളെ കനല്‍ തിന്നുമ്പോള്‍ (മയിലമ്മയ്ക്ക് )

ഇമേജ്
വരണ്ട മണ്ണില്‍ മുകിലായി പെയ്തിറങ്ങി മയിലായി നൃത്തം വെച്ചു നീ കൂരയില്ലാത്തവന് കൂരയായി കുടിനീരില്ലാത്തവന്റെ കിണറായി തളര്‍ന്നു പോയവര്‍ക്ക് ചുമലൊരു താങ്ങായി  വന്മതിലുകള്‍ക്കൊരു പ്രതിരോധമായി നിശബ്ദമാക്കപ്പെട്ടവര്‍ക്ക് നാവായി .... നീ മയിലായി കുയിലായി വെയിലായി മഴയായി കാറ്റായി  നിറഞ്ഞുപെയ്യുന്നു ...

സ്വപ്നമുക്തം

ഇമേജ്
പകല്‍ പതിവിലും നേരത്തെ ചാടിയുഞര്‍ന്നപ്പോഴാണ് ഇന്നലെ എന്നോടൊപ്പം ശയിച്ച സ്വപ്നം ഉറങ്ങിപ്പോയത് കണ്ടത് . തട്ടിവിളിച്ചു ഉരുട്ടി നോക്കി ഉണര്‍ന്നില്ല . ഒന്ന് ഉരിയാടുകപോലും ചെയ്തില്ല . പാവം അവന്‍ മരിച്ചു പോയിരിക്കുന്നു . മേലില്‍ എനിക്കുമാത്രം സ്വപ്നമില്ല.