കിനാവുകളെ കനല്‍ തിന്നുമ്പോള്‍ (മയിലമ്മയ്ക്ക് )

വരണ്ട മണ്ണില്‍
മുകിലായി പെയ്തിറങ്ങി
മയിലായി നൃത്തം വെച്ചു നീ

കൂരയില്ലാത്തവന്
കൂരയായി
കുടിനീരില്ലാത്തവന്റെ
കിണറായി

തളര്‍ന്നു പോയവര്‍ക്ക്
ചുമലൊരു താങ്ങായി 
വന്മതിലുകള്‍ക്കൊരു
പ്രതിരോധമായി
നിശബ്ദമാക്കപ്പെട്ടവര്‍ക്ക്
നാവായി ....

നീ
മയിലായി
കുയിലായി
വെയിലായി
മഴയായി
കാറ്റായി 
നിറഞ്ഞുപെയ്യുന്നു ...


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല