പോസ്റ്റുകള്‍

ഏപ്രിൽ, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

പറയാതെ പറഞ്ഞത്

ഇമേജ്
പറയാതെ പറഞ്ഞത് ............................. ഒരു പുഴ ഒഴുകുന്നത്‌ നിനക്കുവേണ്ടിയാണെങ്കില്‍ അത് ചെന്നെത്തുന്ന ഇടം എനിക്കുള്ളതാണ്.. അവിടുത്തെ പൂക്കള്‍ പുല്ലുകള്‍ പാറക്കെട്ടുകള്‍ മഴ തുള്ളികള്‍ മണല്‍ തരികള്‍ ഇവയൊക്കെ എന്റെതാണ്..... എരിയുന്ന ചിതയില്‍ പുണ്യാഹം തളിക്കപ്പെടുന്നതെപോഴാണ് അന്നാണ് ഞാനും നീയും ഒന്നാകുന്നത് കരയും പുഴയും ഒന്നാകുന്നത് പോലെ.......

ബലിക്കുറിപ്പ്‌ (എ. അയ്യപ്പന്)

ഇമേജ്
കിളികള്‍ കൂട് വിട്ടു പോകുമ്പോള്‍ ഉപേക്ഷിക്കുന്ന തൂവലുകളിലാണ്‌ കുട്ടികള്‍ ജീവിതത്തിന്റെ  സ്വാതന്ത്ര്യത്തെ വായിക്കുന്നത്. നിന്റെ   കവിതകള്‍ ത്രാസുകളില്‍ തൂങ്ങാത്ത അളവുകളില്‍ ഒതുങ്ങാത്ത വലിയ ഭാരമാണെന്ന് വലുതാകുമ്പോള്‍ അവര്‍ പറഞ്ഞു തുടങ്ങും ........

സ്പൈഡര്‍ മാന്‍

ഇമേജ്
  സ്പൈഡര്‍  മാന്‍   അമ്മ മകളോട് പറഞ്ഞത് ഇന്നലെ കണ്ട സിനിമയെക്കുറിച്ചാണ് . ചിലന്തിവലകള്‍ ചിലപ്പോള്‍ മനുഷ്യരെപ്പോലും കുടുക്കി എരിഞ്ഞെക്കാം (സ്വന്തം ഇണയെ ഭക്ഷിക്കുന്ന ജീവിയല്ലേ :) വാക്കും മനസ്സും ശരീരവും വലയിലേക്ക് വീഴാതെ ശ്രദ്ധിക്കണം പ്രത്യേകിച്ച് വിഷമുള്ള ചിലന്തികള്‍ നമ്മുക്ക് ചുറ്റും വിരിച്ചിട്ട വലകളില്‍.. ഇല്ലെങ്കില്‍ ഞാന്‍ കുടുങ്ങിയത് പോലാവും . അച്ഛന്റെ സ്ഥാനത്ത് പ്രതിഷ്ടിച്ചു വയ്ക്കാന്‍ എനിക്ക് ആയിരം ചിലന്തികളുള്ളതുപോലെ...........

ഇറോം ഷര്‍മിളയ്ക്ക് .....

ഇമേജ്
നീ തിന്നാതെ കുടിക്കാതെ നമ്മള്‍ക്കുവേണ്ടി കാവലിരിക്കുന്നു..... പട്ടാളം ജനങ്ങളില്‍ അവരുടെ തീര്‍പ്പ് കല്പ്പിക്കുമ്പോള്‍ നീ ആശുപത്രി കിടക്കയിലെ വെന്റിലെട്ടരില്‍  നിന്നുപോലും നമ്മള്‍ക്കുവേണ്ടി മുദ്രാവാക്യം മുഴക്കുന്നു...... തുണി ഉരിഞ്ഞിട്ടുപോലും കന്നു തുറക്കാത്ത പട്ടാള കണ്ണുകളെ നിന്‍റെ  നോട്ടം കൊണ്ട് പൊള്ളലേല്‍പ്പിക്കുന്നു  ... ഇന്നേക്ക് പത്തു വര്‍ഷം ........മാസം .........ദിവസം അവസാനിക്കാത്ത സമരദിനങ്ങള്‍ക്ക് കലണ്ടറില്‍ പോലും ഇടമുണ്ടാവില്ല ...... തുടര്‍ന്ന്കൊണ്ടേയിരിക്കും സ്വാതന്ത്ര്യത്തിന്‍റെ പുതു വെളിച്ചം ഇവിടെ നിറയും വരെ ..... തെരുവോരങ്ങളില്‍ ചീന്തിയെറിയപ്പെടുന്ന പെണ്‍ ശബ്ദം നിലയ്ക്കും വരെ കാരണമില്ലാതെ വെടിയുണ്ടയ്ക്കിരയാകുന്ന പുരുഷ രോദനങ്ങള്‍ നിലയ്ക്കും വരെ ..... നീ നമ്മള്‍ക്കുവേണ്ടി കാവലിരിക്കുന്നത് പോലെ ലോകം നിനക്കുവേണ്ടി എന്നും കാത്തിരിക്കും നിന്‍റെ  സഹനം പകര്‍ത്തി വയ്ക്കാന്‍ ..............