സ്പൈഡര്‍ മാന്‍
സ്പൈഡര്‍ മാന്‍
അമ്മ
മകളോട് പറഞ്ഞത്
ഇന്നലെ കണ്ട
സിനിമയെക്കുറിച്ചാണ് .
ചിലന്തിവലകള്‍
ചിലപ്പോള്‍
മനുഷ്യരെപ്പോലും
കുടുക്കി എരിഞ്ഞെക്കാം
(സ്വന്തം ഇണയെ
ഭക്ഷിക്കുന്ന ജീവിയല്ലേ :)
വാക്കും
മനസ്സും
ശരീരവും
വലയിലേക്ക് വീഴാതെ
ശ്രദ്ധിക്കണം
പ്രത്യേകിച്ച്
വിഷമുള്ള ചിലന്തികള്‍
നമ്മുക്ക് ചുറ്റും വിരിച്ചിട്ട
വലകളില്‍..
ഇല്ലെങ്കില്‍
ഞാന്‍ കുടുങ്ങിയത് പോലാവും .
അച്ഛന്റെ സ്ഥാനത്ത്
പ്രതിഷ്ടിച്ചു വയ്ക്കാന്‍
എനിക്ക്
ആയിരം ചിലന്തികളുള്ളതുപോലെ...........
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ