ജാതി സമ്മേളനം


നാട്ടില്‍ വായന ശാല കളുണ്ട്
സാംസ്കാരിക സംഘടന കളുണ്ട്
സാംസ്കാരിക പരിപാടികളും .ഉണ്ട്
രാഷ്ട്രീയ പാര്‍ട്ടികളും
പാര്‍ട്ടിക്കാരും നേതാക്കളുമുണ്ട് ..
രാഷ്ട്രീയ സംഘ ട്ടനവും ഉണ്ടാകാറുണ്ട്
രക്തസാക്ഷി മന്ദിരവും ഉണ്ട്
അനുസ്മരണവും നടക്കാറുണ്ട്..
എന്നിട്ടും ഇന്നലെ ഇവിടെ ജാതി സമ്മേളനം നടന്നു
നാടുകാരെല്ലാം പോയി
സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുതതുപോലെ..
രാഷ്ട്രീയ ജാഥയില്‍ പങ്കെടുതതുപോലെ...
രക്ത സാക്ഷികള്‍ക്ക്  മുദ്രാവാക്യം വിളിച്ചതുപോലെ ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്പൈഡര്‍ മാന്‍

പറയാത്തത്

പേരില്ലാത്ത മുറി