പറയാന്‍ പറ്റാത്ത കാര്യം

എനിക്ക് നിന്നോട്
പറയാന്‍ പറ്റാത്തതായി
ഒന്നുമില്ലെന്നാണ്
ഞാന്‍ കരുതിയത്‌..
എന്‍റെ അരാജക ജീവിതത്തെ -
നീ അല്ലെ ആഘോഷിച്ചത് .....
എന്‍റെ സ്വകാര്യതയെ നീ അല്ലെ പരസ്യമാകിയത്...
എന്നിട്ടും...
നിന്നോട്
എനിയ്ക്ക് പറയാന്‍
പറ്റാത്തതായി ഒന്നേ ഉള്ളൂ
ഞാന്‍ നിന്റെ കണ്മുന്നില്‍
നിന്നും മറഞ്ഞു പോകുന്നത്..

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല