പോസ്റ്റുകള്‍

ഓഗസ്റ്റ്, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മുഖമൊഴി

ഇമേജ്
എവിടെയാണ് എന്റെ ഇടം? ഏതാണ് ഞാന്‍  തിരഞ്ഞെടുക്കേണ്ടത്....? നടന്നുമറഞ്ഞ വഴികളില്‍ ഞാന്‍ എന്താണ് നല്‍കിയത്..? എന്‍റെ  ഓര്‍മകള്‍ക്കുമേല്‍ ആരാണ് താഴിട്ടുപൂട്ടിയത് ...? സ്വപ്‌നങ്ങള്‍ ആര്‍ക്കാണ് പണയം വച്ചത്...? വ്യാകുല പ്പെടുത്തുന്നതും അസ്വസ്ഥപ്പെടുതുന്നതുമായ ഇത്തരം ചോദ്യങ്ങളില്‍  നിന്നാണ് ഈ ബ്ലോഗിന്റെ പിറവി .. എന്തേലും ചെയ്തില്ലെങ്കില്‍ ഉറക്കം നഷ്ടമാകുന്ന , ഒന്നും ചെയ്യാതെ നാന്നായി ഉറങ്ങുന്നവരെ പോലെ ആകാന്‍ പറ്റാത്തത് കൊണ്ട് മുമ്പ് എഴുതിയതും മറ്റുുമായി....... എഴുതി സ്വയം പബ്ലിഷ് ചെയ്തു എഴുത്തുകാരനാണെന്ന് നടിക്കാനുമല്ല .. എഴുത്തിന്റെ പോരായ്മകളെ ഗണിക്കാത്ത മാധ്യമമാണല്ലോ ബ്ലോഗ്‌. ആ ധൈര്യമാണ് ഇത് തന്നെ തിരഞ്ഞെടുത്തത്.. കുറഞ്ഞ സാങ്കേതിക തികവും ക്ഷമിക്കുക...

ജീവിതം കവിതയാകുന്നു

ഇമേജ്
നിലയ്ക്കാത്ത നിലവിളികളെ നിങ്ങള്‍ കവിത എന്ന് വിളിക്കുമോ? തീര്‍ച്ചയായും അത് കവിത തന്നെയാണ് .

അത് മഴയല്ല

ഇമേജ്
കുഞ്ഞു നാളില്‍ വീടിനെയും വീടിന്‍റെ  ചുറ്റുമുള്ള കാടിനേയും മൂടി മഴ പെയ്തിരുന്നു . മഴ പെയ്തു പെയ്ത് നാണ്വാട്ടന്‍റെ  വീട് പോലും ഒഴുകി നടന്നിരുന്നു . കണ്ടു കണ്ടിരിക്കെ കാടൊഴിഞ്ഞു . നാണ്വാട്ടന്റെ വീടൊഴുകിയ പുഴയിലൂടെ മണ്ണുമാന്തി യന്ത്രം ഓടി നടക്കുന്നു . മഴയും പുഴയും  കാടും ടി.വി .സ്ക്രീനില്‍ കിടന്ന് ശ്വാസം മുട്ടി നിലവിളിക്കുമ്പോള്‍ എന്‍റെ വീടിനെയും കാടില്ലാത്ത വീട്ടു പരിസരത്തെയും മൂടി എന്തോ വരുന്നുണ്ട് .... അത് മഴയല്ല .......

കവിത എന്നോട് പറയുന്നു

ഇമേജ്
കവിത എന്താണെന്നു ചോദിച്ച പെണ്‍കുട്ടി വിരൂപയാണെങ്കില്‍ കവിത ജീവിതമെന്ന് പറയുമായിരുന്നു .. ഞാന്‍ നിങ്ങള്‍ എല്ലാവരും .....

വേറിട്ട കാഴ്ചകള്‍

ഇമേജ്
നമ്മുടെ കാഴ്ചകള്‍  കാഴ്ചകളേയല്ലാതെ - പോകുന്നത്  ചില  ധാരണകളിലൂടെ  നമ്മുടെ  കണ്ണുകളെ  പായിക്കുമ്പോഴാണ്. അതാണ്‌  ആന  കുതിര  പാമ്പ്  പെണ്ണ്  ഇവയൊന്നും  ഉറുമ്പ്  അണ്ണാന്‍  ലിംഗം  ചെകുത്താന്‍ - തുടങ്ങിയവയാകാത്തത് . കണ്ണുകലില്ലാതെ  കാണുന്ന കാഴ്ചകള്‍ക്ക്  അതിരുകളില്ല . നിറങ്ങള്‍ക്ക്  എണ്ണവുമില്ല . ധാരണകളോടെയുള്ള  കാഴ്ചകള്‍  ഭംഗി നല്‍കില്ല . കേള്‍വിയും  അങ്ങനെതന്നെ . ബിഥോവന്‍റെ  സംഗീതം  മഹത്വരമായത്  അതാകണം.

അന്വേഷണം

ഇമേജ്
ഞാന്‍   വരച്ച  ചിത്രശലഭത്തിന്  ജീവനില്ലായിരുന്നു. ജീവന്‍ നല്‍കാന്‍  നീ , എന്‍റെ വലതു ചെവി  ആവശ്യപ്പെട്ടതുമില്ല . ചിതറിപ്പോയ വാക്കുകളാണ്  ഞാന്‍  എഴുതിയ കവിത. കൂട്ടിയോജിപ്പിക്കുവാന്‍  പെരുവിരല്‍  നീ ചോദിച്ചതുമില്ല . ഞാന്‍  നിനക്കു നല്‍കിയ  സ്നേഹം  കയ്പ്പുനിറ ഞ്ഞതാണ്. മധുരമുള്ളതാവാന്‍  നീ  ആഗ്രഹിച്ചതുമില്ല. ചിത്രം  കവിത  സ്നേഹം  തുടങ്ങിയവ  പുതിയ  അര്‍ത്ഥങ്ങള്‍ക്ക്‌  വഴിമാറിയതായി  നീ  എന്നോട്  പറഞ്ഞതുമില്ല . ഞാന്‍  അതൊന്നും  അറിഞ്ഞതുമില്ല .

ഒറ്റപ്പെടല്‍

ഇമേജ്
തരുമെന്നു പറഞ്ഞുപോയ വാക്ക് പാതിവഴിയില്‍ കളഞ്ഞുപോയി . തരില്ലെന്നുപറഞ്ഞത് വലിച്ചെറിഞ്ഞും പോയി . കളഞ്ഞുപോയതും ഉപേക്ഷിക്കപ്പെട്ടതും നീ എനിക്ക് തന്നു. മഴ മഴയോട് പറയുന്ന സംഗീതം പോലെ .. കാറ്റ് കാറ്റോടുപറയുന്ന സ്വകാര്യതപോലെ ... നീ എന്നോട് പറയാന്‍ ശ്രമിക്കുന്ന നിശബ്ദതപോലെ .. എല്ലാവരും എല്ലാവരില്‍നിന്നും ഒളിച്ചുവയ്ക്കുന്ന രഹസ്യം പോലെ ........

ഭൂതാവസ്ഥ

ജനാലയില്‍ക്കൂടി പുറത്തേക്കു വലിച്ചെറിയുന്ന പാഴ്കടലാസുപോലെയാണ് ചില ഓര്‍മ്മകള്‍.. കഥകളും ജീവിതവും എഴുതി ചേര്‍ക്കപ്പെട്ട, വായിച്ചും  അഭിപ്രായം പറഞ്ഞും ചിത്രം വരഞ്ഞും അക്ഷരത്തെ വികൃതമാക്കിയുള്ള ഒരു ഫീച്ചര്‍ പോലെയാണ് . ചിലര്‍ വായിക്കുമ്പോള്‍ കരയും. ചിലര്‍ ചിരിക്കും. മറ്റു ചിലര്‍ നിര്‍വികാരതയോടെ ...... ഒരു കടലാസു കഷണം ജനാലയില്‍ക്കൂടി പുറത്തേക്കെറിയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നത് എന്തായിരിക്കും അതുപോലെയാണ് പലര്‍ക്കും  ഓര്‍മ്മകള്‍

പരസ്യമായത്

ഇമേജ്
സ്നേഹത്തെക്കുറിച്ച് കവിതയെഴുതിയപ്പോഴാണ്‌ കൂട്ടുകാരന്‍ പറഞ്ഞത് നീയൊരു പ്രണയക്കുരിക്കിലാനെന്നു. പ്രണയത്തെക്കുറിച്ചെ ഴുതിയപ്പോള്‍ നീ ജീവിത നൈരാശ്യം പേറുന്നുവെന്ന്. ജീവിതത്തെക്കുറിച്ച് എഴുതിയപ്പോള്‍ തോക്കിന്‍കുഴലിലെ വിപ്ലവമാണെന്ന്. അപനിര്‍മ്മാണം ഒരു സിന്താന്തമല്ലെന്ന് നിന്‍റെ വാക്കുകള്‍ വെളിപ്പെടും. ഒളിച്ചു വയ്ക്കുന്നതിനെ പരസ്യമാക്കുന്ന നിന്‍റെ കണക്കുകൂട്ടലുകള്‍ തുല്യമാകാത്ത ഹരണംപോലെയാകും . ഞാന്‍ അതൊന്നുമല്ലെന്ന് നിനക്കിനിയും മനസ്സിലായില്ലേ? കവിത എഴുതുന്നവര്‍ പാപികളാണെന്നു നീ പറയാത്തതെന്ത് .

നഷ്ടം

ഇമേജ്
 ബുദ്ധന്‍  നിന്‍റെ  ചോദ്യത്തിനു  നല്‍കിയ ഉത്തരം  മറ്റൊരു ചോദ്യമാണെങ്കില്‍  നീ  വീണ്ടുമൊരു നഷ്ടത്തിന്‍റെ കണക്കു പറയും നിന്‍റെ ഓരോ ചോദ്യവും  ബുദ്ധന്‍റെ  ഓരോ ഉത്തരവും  ബൗദ്ധ കഥകളിലൂടെ  മറ്റുള്ളവരുടെ മനസ്സില്‍  ഭാരം പേറും . അവസാനം  ശൂന്യമാകുന്ന നിന്‍റെ  മനസ്സിലേക്ക്, ഹൃദയത്തിലേക്ക്, ശരീരത്തിലേക്ക് ഒരു ചെറുകാറ്റുപോലും - വീശാതെ പോകും.  വരണ്ടുപോയ സ്നേഹത്തെക്കുറിച്ച്   അന്ന്‍  നീ പാടും. പാട്ടു കേള്‍ക്കാന്‍  ബുദ്ധന്‍ അപ്പോഴും നിന്‍റെയരികില്‍-- ഉണ്ടാകും .

സമയസൂചി

നടക്കുന്തോറും പിറകോട്ടോടുന്ന കാഴ്ചകളാണ് എന്‍റെ സ്വപ്‌നങ്ങള്‍ . ഗര്‍ത്തങ്ങളില്‍ നിലവിളികളില്ലാത്ത ഒടുങ്ങിപ്പോയ മൌനമാണ് നീ എനിക്കുതന്ന ജീവിത സമ്മാനം. കാലത്തെ തിരുത്തി നീയും . നമ്മള്‍ക്കിടയില്‍ രൂപം കൊണ്ട തമോഗര്‍ത്തങ്ങളില്‍ ആരെയാണ് നാം അന്വേഷിക്കുക .

പരീക്ഷണ കഥ

ഇമേജ്
ജീവിതത്തില്‍ ഞാന്‍ ആകെ വായിച്ചത് ഗാന്ധിജിയുടെ ജീവിതമായിരുന്നു. അതില്‍ നിന്നും ഞാന്‍ ആകെ സ്വീകരിച്ചത് ഗാന്ധിജി ഉപേക്ഷിച്ച ജീവിതവുമായിരുന്നു.

ബന്ധങ്ങള്‍

ഇമേജ്
ബന്ധങ്ങള്‍ ബന്ധനങ്ങളവുന്നത് ചില നേരബോക്കുകളിലൂടെയാണ് അവളുടെ  / അവന്‍റെ കരസ്പര്‍ശം  അവന്‍//  / അവള്‍ കൊതിക്കുമ്പോള്‍  അവളുടെ / അവന്‍റെ  ചുണ്ടിലെ  ചൂരിനായി  അവന്‍റെ   / അവളുടെ ചുണ്ട് ആഗ്രഹിക്കുമ്പോള്‍ അവള്‍ / അവന്‍ പറയുന്നതിനെ അവന്‍ / അവള്‍ നിഷേധിക്കാതിരിക്കുമ്പോള്‍ നിഷേധം നീതിക്ക് വിരുദ്ധമാണ് . അതുകൊണ്ടാണ് ബന്ധങ്ങളൊന്നും നീതിപൂര്‍വമല്ലെന്നു പറയുന്നത് . നീതിപൂര്‍വമല്ലാത്ത എല്ലാം ബന്ധനങ്ങളാണ് . തടവുമുറി അതിനു നല്ല ഉദാഹരണവും .

മുഖം പറയുന്നത്

ഇമേജ്
മുഖമാണു മാറ്റേണ്ടത്. മുഖസ്തുതി  കിട്ടാന്‍......... മാറാത്തവയെ പ്ലാസ്റിക് സര്‍ജറിയിലൂടെ പരുഭവപ്പെടുത്താം. (കിം കി ഡുക്കിന്‍റെ -ടൈം സിനിമപോലെ ) മുഖം മിനുക്കി ക്ലിനിക്കുകളില്‍ ചിരി ഒരു മരുന്നായി വച്ചിടുണ്ട്. ചിരപരിചിതമാകുമ്പോള്‍ നിങ്ങളും ചിരിച്ചു തുടങ്ങും . മറക്കുവാനും ചിലതൊക്കെ ഒളിച്ചിടാനും. സ്നേഹം പുറത്തുകാട്ടേണ്ട സമയം വരുമ്പോള്‍ നമുക്കതു നല്‍കാനാവില്ല . സ്നേഹം മരിച്ചവര്‍ക്കുള്ള ഉപഹാരമാണെന്ന് നിശ്ചലമായ നിന്‍റെ മുഖം കാണിച്ചുതരും .

നാലുകീശയുള്ള ട്രൗസര്‍

ഇമേജ്
കര്‍ക്കിടകത്തില്‍ കോണ്‍വെന്റില്‍ ബുള്‍ഗറ്  വാങ്ങാന്‍ പോയപ്പോള്‍ അമ്മകൊണ്ടുവന്ന  കാക്കി ട്രൌസറിന് നാലു കീശ . പെന്‍സില്  വാങ്ങാന്‍ തന്ന  ചില്ലറതുട്ടു ഒരു കീശയില്‍  ചട്ടോപ്പില, വായനശാലയില്‍ നിന്നും മുറിച്ചെടുത്ത - ലുട്ടാപ്പിയുടെ ചിത്രം , ചിഞ്ചു ആരും കാണാതെ തന്ന  വെളുത്ത പെന്‍സില്‍  ഇവ ഓരോരോ  കീശയില്‍ . വെള്ളം നിറഞ്ഞാല്‍ - തോര്‍ന്നു പോകാത്ത കീശയില്‍  കൈത്തോടില്‍ നിന്നും പിടികൂടുന്ന  പോത്രാം കണ്ണി  നീന്തി തുടിക്കാറുണ്ടായിരുന്നു . ഉണങ്ങാന്‍ വൈകുന്ന ട്രൌസറു പോകയ്ക്ക് വച്ചപ്പോള്‍ എന്നോടൊപ്പം  ബെഞ്ചിലിരുന്ന അപ്പുവിനും ചിഞ്ചുവിനും കണ്ണനും പോകയുടെ മണം . സ്കൂളിലേക്കുള്ള വഴി തീര്‍ന്നപ്പോള്‍  അതുവരെ നിറം മങ്ങിയ  കാക്കി ട്രൌസറിനും പലതരം നിറവും  കീശയ്ക്കു ഓട്ടയും . ചില്ലറ പൈസയും ചട്ടോപ്പിലയും  ചിഞ്ചു തന്ന പെന്‍സിലും  കീശയില്‍ നിന്നും ഇറങ്ങിയോടി  പിറകെ ഇറങ്ങാന്‍ മടിച്ച  അപ്പുവിനെയും ചിഞ്ചുവിനെയും  ഞാന്‍  അടിച്ചോടിച്ചു .