ഒറ്റപ്പെടല്‍


തരുമെന്നു
പറഞ്ഞുപോയ
വാക്ക് പാതിവഴിയില്‍
കളഞ്ഞുപോയി .
തരില്ലെന്നുപറഞ്ഞത്
വലിച്ചെറിഞ്ഞും പോയി .
കളഞ്ഞുപോയതും
ഉപേക്ഷിക്കപ്പെട്ടതും
നീ
എനിക്ക് തന്നു.
മഴ
മഴയോട് പറയുന്ന
സംഗീതം പോലെ ..
കാറ്റ്
കാറ്റോടുപറയുന്ന
സ്വകാര്യതപോലെ ...

നീ എന്നോട്
പറയാന്‍ ശ്രമിക്കുന്ന
നിശബ്ദതപോലെ ..
എല്ലാവരും
എല്ലാവരില്‍നിന്നും
ഒളിച്ചുവയ്ക്കുന്ന
രഹസ്യം പോലെ ........



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പേരില്ലാത്ത മുറി

കരഞ്ഞു തീരാനുള്ള ജന്മങ്ങളില്‍ ചിലത് .... കവിത

ജാതി സമ്മേളനം