ഭൂതാവസ്ഥ
ജനാലയില്‍ക്കൂടി
പുറത്തേക്കു
വലിച്ചെറിയുന്ന
പാഴ്കടലാസുപോലെയാണ്
ചില ഓര്‍മ്മകള്‍..
കഥകളും
ജീവിതവും
എഴുതി ചേര്‍ക്കപ്പെട്ട,
വായിച്ചും
അഭിപ്രായം പറഞ്ഞും
ചിത്രം വരഞ്ഞും
അക്ഷരത്തെ വികൃതമാക്കിയുള്ള
ഒരു ഫീച്ചര്‍ പോലെയാണ് .
ചിലര്‍
വായിക്കുമ്പോള്‍
കരയും.
ചിലര്‍ ചിരിക്കും.
മറ്റു ചിലര്‍
നിര്‍വികാരതയോടെ ......
ഒരു
കടലാസു കഷണം
ജനാലയില്‍ക്കൂടി
പുറത്തേക്കെറിയുമ്പോള്‍
നിങ്ങള്‍ക്ക്
തോന്നുന്നത്
എന്തായിരിക്കും
അതുപോലെയാണ്
പലര്‍ക്കും
ഓര്‍മ്മകള്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ