നഷ്ടം
ബുദ്ധന്‍
നിന്‍റെ ചോദ്യത്തിനു നല്‍കിയ
ഉത്തരം
മറ്റൊരു ചോദ്യമാണെങ്കില്‍
നീ
വീണ്ടുമൊരു
നഷ്ടത്തിന്‍റെ കണക്കു പറയും
നിന്‍റെ ഓരോ ചോദ്യവും
ബുദ്ധന്‍റെ ഓരോ ഉത്തരവും
ബൗദ്ധ കഥകളിലൂടെ
മറ്റുള്ളവരുടെ മനസ്സില്‍
ഭാരം പേറും .
അവസാനം
ശൂന്യമാകുന്ന
നിന്‍റെ മനസ്സിലേക്ക്,
ഹൃദയത്തിലേക്ക്,
ശരീരത്തിലേക്ക്
ഒരു ചെറുകാറ്റുപോലും -
വീശാതെ പോകും.
വരണ്ടുപോയ
സ്നേഹത്തെക്കുറിച്ച്
അന്ന്‍ നീ പാടും.
പാട്ടു കേള്‍ക്കാന്‍
ബുദ്ധന്‍
അപ്പോഴും നിന്‍റെയരികില്‍--
ഉണ്ടാകും .
നിന്‍റെ ചോദ്യത്തിനു നല്‍കിയ
ഉത്തരം
മറ്റൊരു ചോദ്യമാണെങ്കില്‍
നീ
വീണ്ടുമൊരു
നഷ്ടത്തിന്‍റെ കണക്കു പറയും
നിന്‍റെ ഓരോ ചോദ്യവും
ബുദ്ധന്‍റെ ഓരോ ഉത്തരവും
ബൗദ്ധ കഥകളിലൂടെ
മറ്റുള്ളവരുടെ മനസ്സില്‍
ഭാരം പേറും .
അവസാനം
ശൂന്യമാകുന്ന
നിന്‍റെ മനസ്സിലേക്ക്,
ഹൃദയത്തിലേക്ക്,
ശരീരത്തിലേക്ക്
ഒരു ചെറുകാറ്റുപോലും -
വീശാതെ പോകും.
വരണ്ടുപോയ
സ്നേഹത്തെക്കുറിച്ച്
അന്ന്‍ നീ പാടും.
പാട്ടു കേള്‍ക്കാന്‍
ബുദ്ധന്‍
അപ്പോഴും നിന്‍റെയരികില്‍--
ഉണ്ടാകും .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ