സമയസൂചി

നടക്കുന്തോറും
പിറകോട്ടോടുന്ന
കാഴ്ചകളാണ്
എന്‍റെ
സ്വപ്‌നങ്ങള്‍ .

ഗര്‍ത്തങ്ങളില്‍
നിലവിളികളില്ലാത്ത
ഒടുങ്ങിപ്പോയ
മൌനമാണ്
നീ
എനിക്കുതന്ന
ജീവിത സമ്മാനം.


കാലത്തെ തിരുത്തി
നീയും .

നമ്മള്‍ക്കിടയില്‍
രൂപം കൊണ്ട
തമോഗര്‍ത്തങ്ങളില്‍
ആരെയാണ് നാം
അന്വേഷിക്കുക .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കരഞ്ഞു തീരാനുള്ള ജന്മങ്ങളില്‍ ചിലത് .... കവിത

അത് മഴയല്ല

മുഖമൊഴി