നാലുകീശയുള്ള ട്രൗസര്‍
കര്‍ക്കിടകത്തില്‍
കോണ്‍വെന്റില്‍
ബുള്‍ഗറ് വാങ്ങാന്‍ പോയപ്പോള്‍
അമ്മകൊണ്ടുവന്ന കാക്കി ട്രൌസറിന്
നാലു കീശ .
പെന്‍സില് വാങ്ങാന്‍ തന്ന
ചില്ലറതുട്ടു ഒരു കീശയില്‍
ചട്ടോപ്പില,
വായനശാലയില്‍ നിന്നും മുറിച്ചെടുത്ത -
ലുട്ടാപ്പിയുടെ ചിത്രം ,
ചിഞ്ചു ആരും കാണാതെ തന്ന
വെളുത്ത പെന്‍സില്‍
ഇവ ഓരോരോ കീശയില്‍ .
വെള്ളം നിറഞ്ഞാല്‍ -
തോര്‍ന്നു പോകാത്ത കീശയില്‍
കൈത്തോടില്‍ നിന്നും പിടികൂടുന്ന
പോത്രാം കണ്ണി
നീന്തി തുടിക്കാറുണ്ടായിരുന്നു .
ഉണങ്ങാന്‍ വൈകുന്ന ട്രൌസറു
പോകയ്ക്ക് വച്ചപ്പോള്‍
എന്നോടൊപ്പം ബെഞ്ചിലിരുന്ന
അപ്പുവിനും ചിഞ്ചുവിനും കണ്ണനും
പോകയുടെ മണം .
സ്കൂളിലേക്കുള്ള വഴി തീര്‍ന്നപ്പോള്‍
അതുവരെ നിറം മങ്ങിയ
കാക്കി ട്രൌസറിനും പലതരം നിറവും
കീശയ്ക്കു ഓട്ടയും .
ചില്ലറ പൈസയും ചട്ടോപ്പിലയും
ചിഞ്ചു തന്ന പെന്‍സിലും
കീശയില്‍ നിന്നും ഇറങ്ങിയോടി
പിറകെ ഇറങ്ങാന്‍ മടിച്ച
അപ്പുവിനെയും ചിഞ്ചുവിനെയും ഞാന്‍
അടിച്ചോടിച്ചു .
ചില്ലറതുട്ടു ഒരു കീശയില്‍
ചട്ടോപ്പില,
വായനശാലയില്‍ നിന്നും മുറിച്ചെടുത്ത -
ലുട്ടാപ്പിയുടെ ചിത്രം ,
ചിഞ്ചു ആരും കാണാതെ തന്ന
വെളുത്ത പെന്‍സില്‍
ഇവ ഓരോരോ കീശയില്‍ .
വെള്ളം നിറഞ്ഞാല്‍ -
തോര്‍ന്നു പോകാത്ത കീശയില്‍
കൈത്തോടില്‍ നിന്നും പിടികൂടുന്ന
പോത്രാം കണ്ണി
നീന്തി തുടിക്കാറുണ്ടായിരുന്നു .
ഉണങ്ങാന്‍ വൈകുന്ന ട്രൌസറു
പോകയ്ക്ക് വച്ചപ്പോള്‍
എന്നോടൊപ്പം ബെഞ്ചിലിരുന്ന
അപ്പുവിനും ചിഞ്ചുവിനും കണ്ണനും
പോകയുടെ മണം .
സ്കൂളിലേക്കുള്ള വഴി തീര്‍ന്നപ്പോള്‍
അതുവരെ നിറം മങ്ങിയ
കാക്കി ട്രൌസറിനും പലതരം നിറവും
കീശയ്ക്കു ഓട്ടയും .
ചില്ലറ പൈസയും ചട്ടോപ്പിലയും
ചിഞ്ചു തന്ന പെന്‍സിലും
കീശയില്‍ നിന്നും ഇറങ്ങിയോടി
പിറകെ ഇറങ്ങാന്‍ മടിച്ച
അപ്പുവിനെയും ചിഞ്ചുവിനെയും ഞാന്‍
അടിച്ചോടിച്ചു .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ