അത് മഴയല്ല


കുഞ്ഞു നാളില്‍
വീടിനെയും
വീടിന്‍റെ  ചുറ്റുമുള്ള
കാടിനേയും മൂടി
മഴ പെയ്തിരുന്നു .

മഴ പെയ്തു പെയ്ത്
നാണ്വാട്ടന്‍റെ  വീട് പോലും
ഒഴുകി നടന്നിരുന്നു .

കണ്ടു കണ്ടിരിക്കെ
കാടൊഴിഞ്ഞു .

നാണ്വാട്ടന്റെ വീടൊഴുകിയ
പുഴയിലൂടെ
മണ്ണുമാന്തി യന്ത്രം
ഓടി നടക്കുന്നു .

മഴയും പുഴയും  കാടും
ടി.വി .സ്ക്രീനില്‍ കിടന്ന്
ശ്വാസം മുട്ടി നിലവിളിക്കുമ്പോള്‍
എന്‍റെ വീടിനെയും
കാടില്ലാത്ത വീട്ടു പരിസരത്തെയും മൂടി
എന്തോ വരുന്നുണ്ട് ....
അത് മഴയല്ല .......

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്പൈഡര്‍ മാന്‍

പറയാത്തത്

പേരില്ലാത്ത മുറി