അന്വേഷണം
ഞാന്‍
വരച്ച
ചിത്രശലഭത്തിന്
ജീവനില്ലായിരുന്നു.
ജീവന്‍ നല്‍കാന്‍
നീ ,
എന്‍റെ വലതു ചെവി
ആവശ്യപ്പെട്ടതുമില്ല .
ചിതറിപ്പോയ
വാക്കുകളാണ്
ഞാന്‍
എഴുതിയ കവിത.
കൂട്ടിയോജിപ്പിക്കുവാന്‍
പെരുവിരല്‍
നീ ചോദിച്ചതുമില്ല .
ഞാന്‍
നിനക്കു നല്‍കിയ
സ്നേഹം
കയ്പ്പുനിറ ഞ്ഞതാണ്.
മധുരമുള്ളതാവാന്‍
നീ
ആഗ്രഹിച്ചതുമില്ല.
ചിത്രം
കവിത
സ്നേഹം
തുടങ്ങിയവ
പുതിയ
അര്‍ത്ഥങ്ങള്‍ക്ക്
വഴിമാറിയതായി
നീ
എന്നോട്
പറഞ്ഞതുമില്ല .
ഞാന്‍
അതൊന്നും
അറിഞ്ഞതുമില്ല .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ