വേറിട്ട കാഴ്ചകള്‍


നമ്മുടെ കാഴ്ചകള്‍ 
കാഴ്ചകളേയല്ലാതെ -
പോകുന്നത് 
ചില 
ധാരണകളിലൂടെ 
നമ്മുടെ 
കണ്ണുകളെ 
പായിക്കുമ്പോഴാണ്.
അതാണ്‌ 
ആന 
കുതിര 
പാമ്പ് 
പെണ്ണ് 
ഇവയൊന്നും 
ഉറുമ്പ് 
അണ്ണാന്‍ 
ലിംഗം 
ചെകുത്താന്‍ -
തുടങ്ങിയവയാകാത്തത് .

കണ്ണുകലില്ലാതെ 
കാണുന്ന കാഴ്ചകള്‍ക്ക് 
അതിരുകളില്ല .
നിറങ്ങള്‍ക്ക് 
എണ്ണവുമില്ല .
ധാരണകളോടെയുള്ള 
കാഴ്ചകള്‍ 
ഭംഗി നല്‍കില്ല .
കേള്‍വിയും 
അങ്ങനെതന്നെ .
ബിഥോവന്‍റെ 
സംഗീതം 
മഹത്വരമായത് 
അതാകണം.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്പൈഡര്‍ മാന്‍

പറയാത്തത്

പേരില്ലാത്ത മുറി