പരസ്യമായത്
സ്നേഹത്തെക്കുറിച്ച്
കവിതയെഴുതിയപ്പോഴാണ്
കൂട്ടുകാരന്‍ പറഞ്ഞത്
നീയൊരു
പ്രണയക്കുരിക്കിലാനെന്നു.
പ്രണയത്തെക്കുറിച്ചെ ഴുതിയപ്പോള്‍
നീ ജീവിത നൈരാശ്യം പേറുന്നുവെന്ന്.
ജീവിതത്തെക്കുറിച്ച്
എഴുതിയപ്പോള്‍
തോക്കിന്‍കുഴലിലെ
വിപ്ലവമാണെന്ന്.
അപനിര്‍മ്മാണം
ഒരു
സിന്താന്തമല്ലെന്ന്
നിന്‍റെ
വാക്കുകള്‍
വെളിപ്പെടും.
ഒളിച്ചു വയ്ക്കുന്നതിനെ
പരസ്യമാക്കുന്ന
നിന്‍റെ
കണക്കുകൂട്ടലുകള്‍
തുല്യമാകാത്ത
ഹരണംപോലെയാകും .
ഞാന്‍
അതൊന്നുമല്ലെന്ന്
നിനക്കിനിയും
മനസ്സിലായില്ലേ?
കവിത എഴുതുന്നവര്‍
പാപികളാണെന്നു
നീ പറയാത്തതെന്ത് .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ