ഇറോം ഷര്‍മിളയ്ക്ക് .....



നീ
തിന്നാതെ
കുടിക്കാതെ
നമ്മള്‍ക്കുവേണ്ടി
കാവലിരിക്കുന്നു.....
പട്ടാളം ജനങ്ങളില്‍
അവരുടെ
തീര്‍പ്പ് കല്പ്പിക്കുമ്പോള്‍
നീ
ആശുപത്രി കിടക്കയിലെ
വെന്റിലെട്ടരില്‍  നിന്നുപോലും
നമ്മള്‍ക്കുവേണ്ടി
മുദ്രാവാക്യം മുഴക്കുന്നു......

തുണി ഉരിഞ്ഞിട്ടുപോലും
കന്നു തുറക്കാത്ത
പട്ടാള കണ്ണുകളെ
നിന്‍റെ  നോട്ടം കൊണ്ട്
പൊള്ളലേല്‍പ്പിക്കുന്നു  ...

ഇന്നേക്ക്
പത്തു വര്‍ഷം
........മാസം
.........ദിവസം
അവസാനിക്കാത്ത
സമരദിനങ്ങള്‍ക്ക്
കലണ്ടറില്‍ പോലും
ഇടമുണ്ടാവില്ല ......
തുടര്‍ന്ന്കൊണ്ടേയിരിക്കും
സ്വാതന്ത്ര്യത്തിന്‍റെ
പുതു വെളിച്ചം
ഇവിടെ നിറയും വരെ .....

തെരുവോരങ്ങളില്‍
ചീന്തിയെറിയപ്പെടുന്ന
പെണ്‍ ശബ്ദം
നിലയ്ക്കും വരെ
കാരണമില്ലാതെ
വെടിയുണ്ടയ്ക്കിരയാകുന്ന
പുരുഷ രോദനങ്ങള്‍
നിലയ്ക്കും വരെ .....

നീ
നമ്മള്‍ക്കുവേണ്ടി
കാവലിരിക്കുന്നത് പോലെ
ലോകം
നിനക്കുവേണ്ടി
എന്നും കാത്തിരിക്കും
നിന്‍റെ  സഹനം
പകര്‍ത്തി വയ്ക്കാന്‍ ..............

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്പൈഡര്‍ മാന്‍

പറയാത്തത്

പേരില്ലാത്ത മുറി