സ്വപ്നമുക്തം


പകല്‍
പതിവിലും നേരത്തെ
ചാടിയുഞര്‍ന്നപ്പോഴാണ്
ഇന്നലെ
എന്നോടൊപ്പം ശയിച്ച
സ്വപ്നം
ഉറങ്ങിപ്പോയത് കണ്ടത് .

തട്ടിവിളിച്ചു
ഉരുട്ടി നോക്കി
ഉണര്‍ന്നില്ല .
ഒന്ന് ഉരിയാടുകപോലും ചെയ്തില്ല .
പാവം അവന്‍ മരിച്ചു പോയിരിക്കുന്നു .

മേലില്‍ എനിക്കുമാത്രം
സ്വപ്നമില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല