അരാജകവാദിയായ കാമുകന്‍റെ ആത്മഹത്യാക്കുറിപ്പ്
അരാജകവാദിയായ കാമുകന്‍റെ
ആത്മഹത്യാക്കുറിപ്പില്‍
ഉപചാരങ്ങളോ
ഉപമകളോ കാണില്ല.
ആഖ്യാനത്തിന്‍റെ
പുതിയ രസതന്ത്രമോ
ഭാഷയുടെ വ്യത്യസ്തതയോ
പുതിയ ജ്ഞാന വ്യവസ്ഥയോ
രീതിശാസ്ത്രമോ
ഉണ്ടാകാനിടയില്ല .
ഓരോ വാക്കും
ബൃഹദാഖ്യാനങ്ങള്‍
തകര്‍ന്നു വീഴുമ്പോഴുള്ള അട്ടഹാസങ്ങളിലെ
ഏറ്റവും നേര്‍ത്ത ശബ്ദമാകാം.
ആദ്യത്തെ പ്രണയാഭ്യര്‍ത്തനയിലെ
ഒരു കൂവല് പോലെ
തുടക്കവും ഒടുക്കവും
തിരിച്ചറിയപ്പെടാത്ത
സിദ്ധാന്തമോ
തത്വ ശാസ്ത്രമോ ആകാം .
എങ്കിലും
അടുത്ത ജന്മത്തെക്കുറിച്ച്
അവന്‍ എന്തെങ്കിലും പറഞ്ഞിരിക്കും.
നീ ഷാപ്പ് മുതലാളിയും
ഞാന്‍ അതിലെ -
സ്ഥിരമിടപാടുകാരനുമായിരിക്കുമെന്ന
ജോണ്‍ അബ്രഹാമിന്‍റെ കമന്‍റു പോലെ ......
ആത്മഹത്യാക്കുറിപ്പില്‍
ഉപചാരങ്ങളോ
ഉപമകളോ കാണില്ല.
ആഖ്യാനത്തിന്‍റെ
പുതിയ രസതന്ത്രമോ
ഭാഷയുടെ വ്യത്യസ്തതയോ
പുതിയ ജ്ഞാന വ്യവസ്ഥയോ
രീതിശാസ്ത്രമോ
ഉണ്ടാകാനിടയില്ല .
ഓരോ വാക്കും
ബൃഹദാഖ്യാനങ്ങള്‍
തകര്‍ന്നു വീഴുമ്പോഴുള്ള അട്ടഹാസങ്ങളിലെ
ഏറ്റവും നേര്‍ത്ത ശബ്ദമാകാം.
ആദ്യത്തെ പ്രണയാഭ്യര്‍ത്തനയിലെ
ഒരു കൂവല് പോലെ
തുടക്കവും ഒടുക്കവും
തിരിച്ചറിയപ്പെടാത്ത
സിദ്ധാന്തമോ
തത്വ ശാസ്ത്രമോ ആകാം .
എങ്കിലും
അടുത്ത ജന്മത്തെക്കുറിച്ച്
അവന്‍ എന്തെങ്കിലും പറഞ്ഞിരിക്കും.
നീ ഷാപ്പ് മുതലാളിയും
ഞാന്‍ അതിലെ -
സ്ഥിരമിടപാടുകാരനുമായിരിക്കുമെന്ന
ജോണ്‍ അബ്രഹാമിന്‍റെ കമന്‍റു പോലെ ......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ