മഴവില്ലില്‍ മരിക്കാന്‍ ആശിച്ചവള്‍ക്ക്


ഒരു പക്ഷേ അവള്‍ 
ഒരിക്കലും മരിച്ചിട്ടുണ്ടാവില്ല.

പെട്ടെന്നൊരു ദിവസം 
അവളെന്നോട് പറഞ്ഞു തുടങ്ങി 
അവള്‍ പോകാനാഗ്രഹിക്കുന്ന 
ഇടങ്ങളെക്കുറിച്ച്,
നിറങ്ങളെക്കുറിച്ച്,
കഥകളെക്കുറിച്ച്,
നീല പൂക്കള്‍ വീണുകിടക്കുന്ന 
പലതും ഓര്‍മപ്പെടുത്തുന്ന 
ഇടങ്ങളെക്കുറിച്ച്.

ഒരു പക്ഷേ അവള്‍ 
ഒരിക്കലും മരിച്ചിട്ടുണ്ടാവില്ല 

അവള്‍ കൊതിച്ച 
ഇടം 
നിറം
കഥകള്‍
-എല്ലാം ഇവിടെത്തന്നെ 
ഉണ്ടായിരിക്കെ .



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല