എണ്ണപ്പെടുത്താനാവില്ല ജീവിതത്തെ
രണ്ട്.....
മൂന്ന്...
ഇത്
വിജയത്തിലെക്കോ
പരാജയത്തിലെക്കോയുള്ള
എണ്ണപ്പെടലാണ്.
ജീവിത വിജയത്തിന്
ചിലപ്പോള്‍
ഗണിക്കപ്പെടാത്ത
സംഖ്യകളിലൂടെ
കടന്നുപോകേണ്ടി വരും
പരാജയത്തിന്
അങ്ങനെ വേണമെന്നില്ല .
മുകളില്‍ നിന്നും
താഴെയെത്തുമ്പോള്‍ കാണുന്ന
ശൂന്യമായ ഗോളം
പരാജയത്തിന്‍റെ
ദൃശ്യബിംബമാണ്.
പൂജ്യം
ജീവിതത്തിന്‍റെ
വിഷയമാകുന്നത്
അത്
പരാജയപ്പെട്ടവരുടെ
ഏറ്റവും ഭാരം കൂടിയ
എണ്ണല്‍ സംഖ്യകളായതുകൊണ്ടാണ് .
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ