പോസ്റ്റുകള്‍

കമ്പ്യൂട്ടര്‍ ഒരു യന്ത്രമല്ല

ഇമേജ്
കമ്പ്യൂട്ടര്‍ ഒരു യന്ത്രമല്ല ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; കമ്പ്യൂട്ടര്‍ ഒരു യന്ത്രം മാത്രമാണെന്ന് പറയാന്‍ പറ്റുമോ ? അങ്ങനെയെങ്കില്‍ എന്തിനാണ് നിഷ എപ്പോഴും അതിന്റെ മുമ്പില്‍ ഇരിക്കുന്നത്.... അവള്‍ക്കു സുന്ദരനായ ഭര്‍ത്താവുണ്ട്.. പഴയ ഒരു കാമുകനും ഉണ്ട്... സല്ലപിക്കാന്‍ ഒരുപാട് കൂട്ടുകാരുമുണ്ട്‌ ചെയ്തു തീര്‍ക്കാന്‍ ഒരു പാട് പണികളും ബാക്കി ഉണ്ട് എന്നിട്ടും നിഷ എപ്പോഴും അതിന്റെ മുമ്പില്‍ ഇരിക്കുന്നത്.... കമ്പ്യൂട്ടര്‍ ഒരു യന്ത്രം മാത്രമാണെന്ന് പറയാന്‍ പറ്റില്ല രമേശന്‍ യന്ത്ര വിരോധിയായിട്ടും അവന്‍ എപ്പോഴും കമ്പ്യൂട്ടറില്‍ തന്നെ... എന്താണ് രഹസ്യം യന്ത്രം തരാത്ത എന്തൊക്കെയോ കമ്പ്യൂട്ടര്‍ തരുന്നുണ്ട്. നിഷക്കു കാമുകനെ. ഭര്‍ത്താവു നല്‍കാത്ത സ്നേഹം രമേശന് ഭാര്യ കൊടുക്കാത്ത എന്തൊക്കെയോ അതൊക്കെ കമ്പ്യൂട്ടര്‍ കൊടുക്കുന്നുണ്ട് അതാണ് കമ്പ്യൂട്ടര്‍ ഒരു യന്ത്രം മാത്രമല്ലെന്ന് പറയുന്നത്.....

പ്രതിവിധി

പ്രതിവിധി ............. നാടകത്തില്‍ കേട്ടത് സ്നേഹം ഊതി ക്കാച്ചിയ പൊന്നല്ല ജീവിതത്തില്‍ കേള്‍ക്കാതെ പോയത് സ്നേഹം രോഗമാണെങ്കില്‍ മരണം പ്രതിവിധിയാണ്....

പേരില്ലാത്ത മുറി

ഇമേജ്
പേരില്ലാത്ത മുറി ഒരു മുറിക്ക് ഒരു നമ്പര്‍ നല്ലതാണ്‌, പേരിനെക്കാള്‍ . ഒരേ പേരുള്ള മുറികള്‍ അപൂര്‍വമാണെങ്കിലും ഒരേ നമ്പരുള്ള അനേകം മുറികളുണ്ടാകാം അതില്‍ അനേകമാളുകള്‍ ജീവിക്കുന്നുണ്ടാകാം അവര്‍ അവരുടെ മുറിയെക്കുറിച്ച് സംസാരിക്കുമെങ്കിലും മുറിയുടെ നമ്പറിനെക്കുറിച്ചു അപൂര്‍വമായിരിക്കാം. ഒരേ നമ്പരുള്ള മുറിയിലെ അനേകമാളുകള്‍ ഒരേ സമയം ഒരേ പ്രവര്‍ത്തി ചെയ്യുന്നുണ്ടാകാം. ഉണ്ണുകയും ഉറങ്ങുകയും ടെലിവിഷന്‍ കാണുകയും ചീട്ടു കളിക്കുകയും ഭാര്യയെ സ്നേഹിക്കുകയും കാമുകിയെ വഞ്ചിക്കുകയും ഒക്കെ ചെയ്യുന്നുണ്ടാകാം എന്നാല്‍ ഒരേ നമ്പരുള്ള മുറിയില്‍ നിന്ന് ഒരേ പേരുള്ള കവിത ആരും എഴുതിയിട്ടുണ്ടാകില്ല ഞാനും അവളും ഒഴിച്ച്.....

കണ്ണട

കാഴ്ച കാണാന്‍ മാത്രമുള്ളതല്ല ചിലപ്പോള്‍ കണ്ണുനീര്‍ മറയ്ക്കാനും ആവശ്യമായി വരും.

കവിതയോട് ഞാന്‍ പറയുന്നു

ഇമേജ്
സുന്ദരി എന്നോട് ചോദിച്ചു എന്താണ് കവിത? നിന്‍റെ കണ്ണും  കാതും കവിളും ചുണ്ടുമെല്ലാമാണ് കവിതയെന്നു ഞാന്‍.......