മറന്നു പോയ വാക്കുകള്‍

മറന്നു പോയ വാക്കുകള്‍


പരയാന്‍ മറന്നുപോയ

വാക്കുകളെ

എവിടെ ഞാന്‍ അന്ന്വേഷിക്കും.

എന്‍റെ

ഹ്രസ്വ സന്ദര്‍ശനങ്ങളുടെ

ഈട് വഴികളില്‍

ഒളിഞ്ഞിരിക്കുന്നുണ്ടാവും


ചിലപ്പോള്‍

കാത്തിരിപ്പിന്‍റെ

വിരസതയില്‍

തിരിഞ്ഞു നടന്നിടുണ്ടാകും.


വഴിയറിയാതെ

പോകില്ല

വരികയും....


പക്ഷെ

വഴി കാണാത്ത

എന്‍റെ

അന്വേഷണങ്ങള്‍ക്ക്

വാക്ക്

മറുമൊഴി നല്‍കുകയോ

മറുമൊഴി പരയുകയോയില്ല.


വാക്കുകള്‍

ഓര്‍മയിലെ വഴിയില്‍

ചിതറിപ്പോയ

നോവുകലാണോ..

പറയാന്‍ മറന്നുപോയ വാക്ക്

ഇപ്പോള്‍

എവിടെ ഉണ്ടാകും ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്പൈഡര്‍ മാന്‍

പറയാത്തത്

പേരില്ലാത്ത മുറി