ഉടല്‍ പറയും

നിന്‍റെ  കഴുത്തില്‍
താലി  വീഴുന്നതോടെ
പ്രണയം
അവസാനിച്ചിരിക്കും

മധുരമെന്നു രുചിച്ച
ഓര്‍മകള്‍ പകച്ചിടത്തു
നീ പറയും
എല്ലാം എത്ര മാറിപോയെന്ന്‌ .

എന്നാല്‍
നീ കാണാതെ ,
അറിയാതെ പോകുന്ന
ഒരു ഓര്‍മയെങ്കിലും
നിനക്ക് ഞാന്‍
സമ്മാനിച്ചിട്ടുണ്ടാകും .


ആദ്യ കൂടികാഴ്ചയില്‍
ഉലഞ്ഞുപോയ
നിന്‍റെ  ഉടല്‍ അത് പറയും ...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല