ക്ലാരമോഹിതം


ക്ലാര-
മഴയില്‍ കുതിര്‍ന്നു  തീരുന്ന
ഓര്‍മ പോലെയല്ല

 കണ്ണെഴുത്തല്‍
നിന്‍റെ  രൂപം
മറക്കാനാവാത്തത് .
തടി കോണ്‍ട്രാക് ടരില്‍
അഭയം തേടാത്തതിനാല്‍
നീ-
എന്‍റെ  ഹൃദയത്തില്‍
നുഴഞ്ഞു കയറി
മഴ പോലെ
രാത്രിപോലെ
എന്നെ ഇക്കിളിപെടുത്തുന്നു .

നിന്‍റെ  സുഗന്ധം
നനുത്ത നിന്‍റെ  ഉള്ളിനെ
ഓര്‍മപെടുത്തുന്നു .
ചിരിയില്‍
ഒളിപ്പിച്ച  കാമം
എന്നെ അകപ്പെടുത്തുന്നു .

നിറയെ മോഹമില്ലാത്ത നിന്നെ
മോഹിക്കാന്‍
ഒരുപാടു  പേരുണ്ട് .
അതിലൊരുവന്‍
തീര്‍ച്ചയായും  ഞാനായിരിക്കും .



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല