പറയാത്തത്


നിന്‍റെ
ഉപഹാരങ്ങള്‍
വലിച്ചെറിഞ്ഞിടത്തു തന്നെ
അന്തിയുറങ്ങും .

കാണുന്ന നിമിഷം
കരടാകുന്നതല്ലാതെ
ആഹ്ലാദത്തിന്‍റെ 
ഒരു സൂചനയും
അതു  നല്‍കില്ല .

ഹൃദയം പുറത്തുകാണാനല്ല
ഞാനിഷ്ടപ്പെടുന്നത് .

അകത്തെ
ആയിരം അറകളില്‍
സൂക്ഷിച്ചുവച്ച
നിധിയാണ്‌ .


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല