CUT OFF MARK(കേരളത്തിലെ പൊതു സമൂഹം ചര്‍ച്ച ചെയ്യാത്ത ഒരു സാമൂഹിക പ്രശ്നം )

















വേണം
എല്ലായിടത്തും നിശ്ചിതമാര്‍ക്ക്‌
പരീക്ഷകളില്‍
അഭിമുഖത്തില്‍
ജീവിതത്തിലും

വാലുള്ള  പേരുകള്‍ക്ക്
കട്ട്‌ ഓഫ്‌ മാര്‍ക്ക് എളുപ്പം മറികടക്കാം
അതില്ലാത്തവന്‍റെ  മാര്‍ക്ക്‌
കട്ട്‌ ചെയ്യപ്പെടാം .

സര്‍ട്ടിഫിക്കറ്റ് വേരിഫിക്കെഷനോടെ
തുടങ്ങും
അവന്‍റെ  കഷ്ടകാലം

അതുവരെ ഉയര്‍ന്നു നിന്ന തല
ഒറ്റ നോട്ടത്തില്‍
പൊട്ടി തെറിക്കും .
പിന്നെ ഒരു കുതിപ്പാണ്
സംവിധായകന്‍
കട്ട്‌ പറയുന്നത് പോലെയോ
അധ്യാപകന്‍
ഗെറ്റ് ഔട്ട്‌ ഔട്ട്‌ അടിക്കുന്നത്പോലെയോ,,,,,,,,,,,

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ജാതി സമ്മേളനം

അത് മഴയല്ല