പോസ്റ്റുകള്‍

പറയാന്‍ പറ്റാത്ത കാര്യം

എനിക്ക് നിന്നോട് പറയാന്‍ പറ്റാത്തതായി ഒന്നുമില്ലെന്നാണ് ഞാന്‍ കരുതിയത്‌.. എന്‍റെ അരാജക ജീവിതത്തെ - നീ അല്ലെ ആഘോഷിച്ചത് ..... എന്‍റെ സ്വകാര്യതയെ നീ അല്ലെ പരസ്യമാകിയത്... എന്നിട്ടും... നിന്നോട് എനിയ്ക്ക് പറയാന്‍ പറ്റാത്തതായി ഒന്നേ ഉള്ളൂ ഞാന്‍ നിന്റെ കണ്മുന്നില്‍ നിന്നും മറഞ്ഞു പോകുന്നത്..

മറന്നു പോയ വാക്കുകള്‍

മറന്നു പോയ വാക്കുകള്‍ പരയാന്‍ മറന്നുപോയ വാക്കുകളെ എവിടെ ഞാന്‍ അന്ന്വേഷിക്കും. എന്‍റെ ഹ്രസ്വ സന്ദര്‍ശനങ്ങളുടെ ഈട് വഴികളില്‍ ഒളിഞ്ഞിരിക്കുന്നുണ്ടാവും ചിലപ്പോള്‍ കാത്തിരിപ്പിന്‍റെ വിരസതയില്‍ തിരിഞ്ഞു നടന്നിടുണ്ടാകും. വഴിയറിയാതെ പോകില്ല വരികയും.... പക്ഷെ വഴി കാണാത്ത എന്‍റെ അന്വേഷണങ്ങള്‍ക്ക് വാക്ക് മറുമൊഴി നല്‍കുകയോ മറുമൊഴി പരയുകയോയില്ല. വാക്കുകള്‍ ഓര്‍മയിലെ വഴിയില്‍ ചിതറിപ്പോയ നോവുകലാണോ.. പറയാന്‍ മറന്നുപോയ വാക്ക് ഇപ്പോള്‍ എവിടെ ഉണ്ടാകും ...

ഗേ ....................

ഇമേജ്
................................ ഒരേ ചില്ലയിലെ ഒരേ വര്‍ഗത്തിലെ രണ്ടു പക്ഷികളുണ്ടാക്കുന്ന രണ്ടു ശബ്ദം പോലെ ഒരെയിടത് മുട്ടിയുരുമ്മി കിടക്കുന്ന നമ്മള്‍ക്കിടയില്‍ രണ്ടു മണം എന്നിലെ മണം നിന്നിലേക്കും നിന്നിലെ മണം എന്നിലേക്കും ഇരച്ചു കയറുമ്പോള്‍ തുടുത്തു നില്‍ക്കും നീല ഞരമ്പുകള്‍ കൊതിപ്പിക്കുന്നുവല്ലോ വീണ്ടും വീണ്ടും നമ്മളിരുവരെയും ........

പറയാതെ വച്ചത്

പറയാതെ വച്ചത് ....................................... നാം വിചാരിക്കുന്നവര്‍ക്ക് നല്‍കാവുന്ന ഒന്നല്ല സ്നേഹം വാക്ക് നോക്ക് സ്പര്‍ശം ...... നാം ആഗ്രഹിക്കാത്തത് സ്വീകരിക്കുമ്പോഴും ആഗ്രഹിച്ചത് കിട്ടതിരിക്കുംബോഴുള്ള അവസ്ഥ ഒരു കവിതയില്‍ നിന്നും ഇടയ്ക്ക് അടര്‍ന്നു പോയ വരികള്‍ പോലെയാണ് . ചെമ്ബരതിപൂവിനു അതിന്റെ തേന്‍ വണ്ടിന് നല്‍കാനായിരുന്നു ആഗ്രഹം എന്നാല്‍ അത് പൂമ്ബാടയ്ക്ക് നല്‍കേണ്ടിവന്ന ചെമ്പരത്തി പൂവിന്റെ കഥയാണീ കവിത

ഒഴിച്ചിട്ട പുറം

ഇമേജ്
ഒഴിച്ചിട്ട പുറം ഒഴിച്ചിട്ട ഈ പുറത്ത് പകര്‍ത്താനാവാത്ത നമ്മുടെ ജീവിതം എഴുതി ചേര്‍ക്കുക  ................

കമ്പ്യൂട്ടര്‍ ഒരു യന്ത്രമല്ല

ഇമേജ്
കമ്പ്യൂട്ടര്‍ ഒരു യന്ത്രമല്ല ;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;; കമ്പ്യൂട്ടര്‍ ഒരു യന്ത്രം മാത്രമാണെന്ന് പറയാന്‍ പറ്റുമോ ? അങ്ങനെയെങ്കില്‍ എന്തിനാണ് നിഷ എപ്പോഴും അതിന്റെ മുമ്പില്‍ ഇരിക്കുന്നത്.... അവള്‍ക്കു സുന്ദരനായ ഭര്‍ത്താവുണ്ട്.. പഴയ ഒരു കാമുകനും ഉണ്ട്... സല്ലപിക്കാന്‍ ഒരുപാട് കൂട്ടുകാരുമുണ്ട്‌ ചെയ്തു തീര്‍ക്കാന്‍ ഒരു പാട് പണികളും ബാക്കി ഉണ്ട് എന്നിട്ടും നിഷ എപ്പോഴും അതിന്റെ മുമ്പില്‍ ഇരിക്കുന്നത്.... കമ്പ്യൂട്ടര്‍ ഒരു യന്ത്രം മാത്രമാണെന്ന് പറയാന്‍ പറ്റില്ല രമേശന്‍ യന്ത്ര വിരോധിയായിട്ടും അവന്‍ എപ്പോഴും കമ്പ്യൂട്ടറില്‍ തന്നെ... എന്താണ് രഹസ്യം യന്ത്രം തരാത്ത എന്തൊക്കെയോ കമ്പ്യൂട്ടര്‍ തരുന്നുണ്ട്. നിഷക്കു കാമുകനെ. ഭര്‍ത്താവു നല്‍കാത്ത സ്നേഹം രമേശന് ഭാര്യ കൊടുക്കാത്ത എന്തൊക്കെയോ അതൊക്കെ കമ്പ്യൂട്ടര്‍ കൊടുക്കുന്നുണ്ട് അതാണ് കമ്പ്യൂട്ടര്‍ ഒരു യന്ത്രം മാത്രമല്ലെന്ന് പറയുന്നത്.....

പ്രതിവിധി

പ്രതിവിധി ............. നാടകത്തില്‍ കേട്ടത് സ്നേഹം ഊതി ക്കാച്ചിയ പൊന്നല്ല ജീവിതത്തില്‍ കേള്‍ക്കാതെ പോയത് സ്നേഹം രോഗമാണെങ്കില്‍ മരണം പ്രതിവിധിയാണ്....