പോസ്റ്റുകള്‍

നിറഞ്ഞുനിന്നവള്‍

ഇമേജ്
കടല്‍ക്കരയില്‍ നില്‍ക്കുന്നു ഒറ്റയ്ക്കൊരു പെണ്‍കുട്ടി അവളുടെ കണ്ണില്‍ കടലിന്‍റെ  ആഴം കുറിച്ചുവച്ചിരിക്കുന്നു . അരികില്‍ ആകാശം കണ്ടു കണ്ട് നീലിച്ചുപോയ  ഒരു കടലുണ്ട്. ഓരോ കുതിപ്പിലും ആകാശത്തിന്‍റെ ഉയരം അളന്നു കുറിക്കുന്ന തിരകളുണ്ട് . മണലില്‍ വിരിച്ചിട്ട തീണ്ടാരി തുണിപോലെ ചുവന്ന വെയിലുണ്ട് . കടലിന്‍റെ മുനമ്പിലേക്ക്‌  അവളെറിയുന്ന ഓരോ നോട്ടവും ഒരു തിര തിരികെ കൊണ്ടുവരുന്നു . വെളിപ്പെടരുതെന്നവള്‍  കരുതിയതൊക്കെയും കാറ്റ് തുറന്നു വെക്കുന്നു . കടലുമാകാശവും അലിയുന്നിടത്തേക്ക് നടന്നു മറഞ്ഞവന്‍  പറയാതെ വച്ചവ ഉള്ളിലൊരു തിരയായിരമ്പി അവളെ നനയ്ക്കുന്നു ... ആകാശത്തിന്‍റെ  മനസ്സില്‍ കടലെഴുതുന്ന നിറങ്ങളെല്ലാം കണ്ട് സ്വന്തം ആകാശങ്ങളിലേക്ക് ഓരോ മഴയും വിരിഞ്ഞിറങ്ങുന്നതറിഞ്ഞ് കടലിന്‍റെ  വെളി പ്പെടാത്ത മൌനത്തിലേക്ക്‌ പരിചിതമായ  നിലവിളികള്‍ വന്ന് - വീഴുന്നതു കേട്ടു ആള്‍ക്കൂട്ടതിനു നടുവില്‍ പെട്ടെന്നൊറ്റയായലെന്നതുപോലെ തന്നില്‍ത്തന്നെ കവിഞ്ഞു, കടല്‍ക്കരയില്‍ നില്‍ക്കുന്നു ഒറ്റയ്ക്കൊരു പെണ്‍കുട്ടി.

ഉത്തരത്തില്‍ തൂങ്ങിചത്ത ചോദ്യം

ഇമേജ്
അമ്മ വിളമ്പിയ  ഓണ സദ്യ  കേങ്ങേമ്മമായിരുന്നു . ഞാന്‍ പൊരിച്ച കോഴിയെ  കടിച്ചു വലിക്കുമ്പോള്‍  അമ്മൂമ്മ പറഞ്ഞു  എവിടെ  ഓ  ല  ന്‍  ക  റി  

പിരിയന്‍ ഗോവണിയില്‍ നിന്ന് കുമാരേട്ടന്റെ കടയിലേക്ക് (ഒരു ബ്രണ്ണന്‍ ഓര്‍മ്മ )

ഇമേജ്
ഒരു മാസം പതിനഞ്ചു രൂപ വാടക കൊടുത്ത് ദിനേശും പ്ലയ്ന്‍ സിഗരറ്റും ഉപ്പിലിട്ട നെല്ലിക്കയും മാത്രം വില്‍ക്കുന്ന കുമാരേട്ടന്‍റെ കടയില്‍ പിരിയന്‍ ഗോവണിയിലെ ചൂടുള്ള നിശ്വാസമോ ശാന്തിവനത്തിലെ പിറുപിറക്കലോ കടന്നു വരാറില്ല . ലേഡീസ് റൂമില്‍ നിന്ന്‍ ഒരു കണ്ണും അവിടേക്ക് ഒളിഞ്ഞു നോക്കാറില്ല . ഒരു കാമുകന്‍റെയും പ്രണയ സമ്മാനമായി അവിടെ നിന്ന് ഒരു നെല്ലിക്കയും വാഴ്ത്തപ്പെട്ടില്ല. യൂണിയന്‍ ഓഫീസില്‍ നിന്ന് ഒരു ചെഗുവേരയെങ്കിലും താടി  മിനുക്കാന്‍ അവിടെ എത്തണമായിരുന്നു. യു.ജി.സി .യുടെ വന്‍ പാക്കേജുകളെക്കുറിച്ച് അനുകൂലമോ  എതിര്‍പ്പോ അവിടെ കേട്ടില്ല . കുമാരേട്ടന്‍റെ  കടയിലേക്ക് എസ് .ജോസഫിന്‍റെ കവിതയില്‍ നിന്നും ആരൊക്കെയോ ഇറങ്ങി ഓടുന്നുണ്ട് . ഒരു പക്ഷേ കവിതയിലെ കഥാപാത്രങ്ങള്‍ക്കു ആശ്രയമാണത് ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ക്കും ....  

CUT OFF MARK(കേരളത്തിലെ പൊതു സമൂഹം ചര്‍ച്ച ചെയ്യാത്ത ഒരു സാമൂഹിക പ്രശ്നം )

ഇമേജ്
വേണം എല്ലായിടത്തും നിശ്ചിതമാര്‍ക്ക്‌ പരീക്ഷകളില്‍ അഭിമുഖത്തില്‍ ജീവിതത്തിലും വാലുള്ള  പേരുകള്‍ക്ക് കട്ട്‌ ഓഫ്‌ മാര്‍ക്ക് എളുപ്പം മറികടക്കാം അതില്ലാത്തവന്‍റെ  മാര്‍ക്ക്‌ കട്ട്‌ ചെയ്യപ്പെടാം . സര്‍ട്ടിഫിക്കറ്റ് വേരിഫിക്കെഷനോടെ തുടങ്ങും അവന്‍റെ  കഷ്ടകാലം അതുവരെ ഉയര്‍ന്നു നിന്ന തല ഒറ്റ നോട്ടത്തില്‍ പൊട്ടി തെറിക്കും . പിന്നെ ഒരു കുതിപ്പാണ് സംവിധായകന്‍ കട്ട്‌ പറയുന്നത് പോലെയോ അധ്യാപകന്‍ ഗെറ്റ് ഔട്ട്‌ ഔട്ട്‌ അടിക്കുന്നത്പോലെയോ,,,,,,,,,,,

പറയാത്തത്

ഇമേജ്
നിന്‍റെ ഉപഹാരങ്ങള്‍ വലിച്ചെറിഞ്ഞിടത്തു തന്നെ അന്തിയുറങ്ങും . കാണുന്ന നിമിഷം കരടാകുന്നതല്ലാതെ ആഹ്ലാദത്തിന്‍റെ  ഒരു സൂചനയും അതു  നല്‍കില്ല . ഹൃദയം പുറത്തുകാണാനല്ല ഞാനിഷ്ടപ്പെടുന്നത് . അകത്തെ ആയിരം അറകളില്‍ സൂക്ഷിച്ചുവച്ച നിധിയാണ്‌ .

രണ്ടുപേര്‍ ഒരു കുടയില്‍ മഴയെ പേറുന്നു

ഇമേജ്
മഴയത്ത് ഒരു കുടയില്‍ കൂടി നടന്നുപോകുമ്പോള്‍ മഴയോടൊപ്പം നമ്മളും  പെയ്തിറങ്ങുന്നു . മഴത്തുള്ളികള്‍ കൈ വിരലുകളില്‍ ഒലിച്ചിറങ്ങുമ്പോള്‍ നിന്‍റെ വിരലുകളില്‍ മുറുകിയ  എന്‍റെ  വിരലുകളെ ഓര്‍ക്കുന്നു  ......(അപൂര്‍ണം കവിത വരുന്നില്ല .നാളെ എഴുതി പൂര്‍ത്തിയാക്കാം )

ചിത്രം വരയുന്ന പെണ്‍കുട്ടി

ഇമേജ്
വെളുത്ത കടലാസില്‍ കറുത്ത മഷികൊണ്ട് പൂ വരച്ചവള്‍. പൂവിനെചുറ്റിപ്പറക്കുന്നു  പൂവിന്റെ   തേന്‍ നുകരുന്നു  നിറമില്ലാത്ത  പൂമ്പാറ്റ . പൂവിനെക്കാളും  വലിപ്പമുണ്ട്  അവള്‍ വരച്ച പൂമ്പാറ്റ യ്ക്ക് . കറുത്ത ചിറകുകള്‍ക്ക്  വെളുത്ത പുള്ളികള്‍  വെളുത്ത ചിറകുകള്‍ക്കു  കറുത്ത പുള്ളികള്‍ . അവളുടെ കുഞ്ഞുടുപ്പിന്റെ  പിന്നിക്കീറിയ പൂവില്‍  ഒരു പൂമ്പാറ്റയുണ്ട്  മഞ്ഞനിറമുള്ള കുഞ്ഞിപൂമ്പാറ്റ  അതിനേപ്പിടിച്ച്  ഇടയ്ക്കൊക്കെ  കാറ്റില്‍ പരത്താറുണ്ടവള്‍. കാറ്റില്‍ പറന്നു പറന്ന്  ആകാശം കണ്ടിറങ്ങി  പാവാടയിലെ പൂവില്‍  വീണ്ടും ചെന്നെത്താറു ണ്ട് .