അന്വേഷണം

ഞാന്‍ വരച്ച ചിത്രശലഭത്തിന് ജീവനില്ലായിരുന്നു. ജീവന് നല്കാന് നീ , എന്റെ വലതു ചെവി ആവശ്യപ്പെട്ടതുമില്ല . ചിതറിപ്പോയ വാക്കുകളാണ് ഞാന്‍ എഴുതിയ കവിത. കൂട്ടിയോജിപ്പിക്കുവാന്‍ പെരുവിരല്‍ നീ ചോദിച്ചതുമില്ല . ഞാന്‍ നിനക്കു നല്കിയ സ്നേഹം കയ്പ്പുനിറ ഞ്ഞതാണ്. മധുരമുള്ളതാവാന്‍ നീ ആഗ്രഹിച്ചതുമില്ല. ചിത്രം കവിത സ്നേഹം തുടങ്ങിയവ പുതിയ അര്‍ത്ഥങ്ങള്‍ക്ക് വഴിമാറിയതായി നീ എന്നോട് പറഞ്ഞതുമില്ല . ഞാന്‍ അതൊന്നും അറിഞ്ഞതുമില്ല .