പോസ്റ്റുകള്‍

മുഖമൊഴി

ഇമേജ്
എവിടെയാണ് എന്റെ ഇടം? ഏതാണ് ഞാന്‍  തിരഞ്ഞെടുക്കേണ്ടത്....? നടന്നുമറഞ്ഞ വഴികളില്‍ ഞാന്‍ എന്താണ് നല്‍കിയത്..? എന്‍റെ  ഓര്‍മകള്‍ക്കുമേല്‍ ആരാണ് താഴിട്ടുപൂട്ടിയത് ...? സ്വപ്‌നങ്ങള്‍ ആര്‍ക്കാണ് പണയം വച്ചത്...? വ്യാകുല പ്പെടുത്തുന്നതും അസ്വസ്ഥപ്പെടുതുന്നതുമായ ഇത്തരം ചോദ്യങ്ങളില്‍  നിന്നാണ് ഈ ബ്ലോഗിന്റെ പിറവി .. എന്തേലും ചെയ്തില്ലെങ്കില്‍ ഉറക്കം നഷ്ടമാകുന്ന , ഒന്നും ചെയ്യാതെ നാന്നായി ഉറങ്ങുന്നവരെ പോലെ ആകാന്‍ പറ്റാത്തത് കൊണ്ട് മുമ്പ് എഴുതിയതും മറ്റുുമായി....... എഴുതി സ്വയം പബ്ലിഷ് ചെയ്തു എഴുത്തുകാരനാണെന്ന് നടിക്കാനുമല്ല .. എഴുത്തിന്റെ പോരായ്മകളെ ഗണിക്കാത്ത മാധ്യമമാണല്ലോ ബ്ലോഗ്‌. ആ ധൈര്യമാണ് ഇത് തന്നെ തിരഞ്ഞെടുത്തത്.. കുറഞ്ഞ സാങ്കേതിക തികവും ക്ഷമിക്കുക...

ജീവിതം കവിതയാകുന്നു

ഇമേജ്
നിലയ്ക്കാത്ത നിലവിളികളെ നിങ്ങള്‍ കവിത എന്ന് വിളിക്കുമോ? തീര്‍ച്ചയായും അത് കവിത തന്നെയാണ് .

അത് മഴയല്ല

ഇമേജ്
കുഞ്ഞു നാളില്‍ വീടിനെയും വീടിന്‍റെ  ചുറ്റുമുള്ള കാടിനേയും മൂടി മഴ പെയ്തിരുന്നു . മഴ പെയ്തു പെയ്ത് നാണ്വാട്ടന്‍റെ  വീട് പോലും ഒഴുകി നടന്നിരുന്നു . കണ്ടു കണ്ടിരിക്കെ കാടൊഴിഞ്ഞു . നാണ്വാട്ടന്റെ വീടൊഴുകിയ പുഴയിലൂടെ മണ്ണുമാന്തി യന്ത്രം ഓടി നടക്കുന്നു . മഴയും പുഴയും  കാടും ടി.വി .സ്ക്രീനില്‍ കിടന്ന് ശ്വാസം മുട്ടി നിലവിളിക്കുമ്പോള്‍ എന്‍റെ വീടിനെയും കാടില്ലാത്ത വീട്ടു പരിസരത്തെയും മൂടി എന്തോ വരുന്നുണ്ട് .... അത് മഴയല്ല .......

കവിത എന്നോട് പറയുന്നു

ഇമേജ്
കവിത എന്താണെന്നു ചോദിച്ച പെണ്‍കുട്ടി വിരൂപയാണെങ്കില്‍ കവിത ജീവിതമെന്ന് പറയുമായിരുന്നു .. ഞാന്‍ നിങ്ങള്‍ എല്ലാവരും .....

വേറിട്ട കാഴ്ചകള്‍

ഇമേജ്
നമ്മുടെ കാഴ്ചകള്‍  കാഴ്ചകളേയല്ലാതെ - പോകുന്നത്  ചില  ധാരണകളിലൂടെ  നമ്മുടെ  കണ്ണുകളെ  പായിക്കുമ്പോഴാണ്. അതാണ്‌  ആന  കുതിര  പാമ്പ്  പെണ്ണ്  ഇവയൊന്നും  ഉറുമ്പ്  അണ്ണാന്‍  ലിംഗം  ചെകുത്താന്‍ - തുടങ്ങിയവയാകാത്തത് . കണ്ണുകലില്ലാതെ  കാണുന്ന കാഴ്ചകള്‍ക്ക്  അതിരുകളില്ല . നിറങ്ങള്‍ക്ക്  എണ്ണവുമില്ല . ധാരണകളോടെയുള്ള  കാഴ്ചകള്‍  ഭംഗി നല്‍കില്ല . കേള്‍വിയും  അങ്ങനെതന്നെ . ബിഥോവന്‍റെ  സംഗീതം  മഹത്വരമായത്  അതാകണം.

അന്വേഷണം

ഇമേജ്
ഞാന്‍   വരച്ച  ചിത്രശലഭത്തിന്  ജീവനില്ലായിരുന്നു. ജീവന്‍ നല്‍കാന്‍  നീ , എന്‍റെ വലതു ചെവി  ആവശ്യപ്പെട്ടതുമില്ല . ചിതറിപ്പോയ വാക്കുകളാണ്  ഞാന്‍  എഴുതിയ കവിത. കൂട്ടിയോജിപ്പിക്കുവാന്‍  പെരുവിരല്‍  നീ ചോദിച്ചതുമില്ല . ഞാന്‍  നിനക്കു നല്‍കിയ  സ്നേഹം  കയ്പ്പുനിറ ഞ്ഞതാണ്. മധുരമുള്ളതാവാന്‍  നീ  ആഗ്രഹിച്ചതുമില്ല. ചിത്രം  കവിത  സ്നേഹം  തുടങ്ങിയവ  പുതിയ  അര്‍ത്ഥങ്ങള്‍ക്ക്‌  വഴിമാറിയതായി  നീ  എന്നോട്  പറഞ്ഞതുമില്ല . ഞാന്‍  അതൊന്നും  അറിഞ്ഞതുമില്ല .

ഒറ്റപ്പെടല്‍

ഇമേജ്
തരുമെന്നു പറഞ്ഞുപോയ വാക്ക് പാതിവഴിയില്‍ കളഞ്ഞുപോയി . തരില്ലെന്നുപറഞ്ഞത് വലിച്ചെറിഞ്ഞും പോയി . കളഞ്ഞുപോയതും ഉപേക്ഷിക്കപ്പെട്ടതും നീ എനിക്ക് തന്നു. മഴ മഴയോട് പറയുന്ന സംഗീതം പോലെ .. കാറ്റ് കാറ്റോടുപറയുന്ന സ്വകാര്യതപോലെ ... നീ എന്നോട് പറയാന്‍ ശ്രമിക്കുന്ന നിശബ്ദതപോലെ .. എല്ലാവരും എല്ലാവരില്‍നിന്നും ഒളിച്ചുവയ്ക്കുന്ന രഹസ്യം പോലെ ........