പോസ്റ്റുകള്‍

അന്വേഷണം

ഇമേജ്
ഞാന്‍   വരച്ച  ചിത്രശലഭത്തിന്  ജീവനില്ലായിരുന്നു. ജീവന്‍ നല്‍കാന്‍  നീ , എന്‍റെ വലതു ചെവി  ആവശ്യപ്പെട്ടതുമില്ല . ചിതറിപ്പോയ വാക്കുകളാണ്  ഞാന്‍  എഴുതിയ കവിത. കൂട്ടിയോജിപ്പിക്കുവാന്‍  പെരുവിരല്‍  നീ ചോദിച്ചതുമില്ല . ഞാന്‍  നിനക്കു നല്‍കിയ  സ്നേഹം  കയ്പ്പുനിറ ഞ്ഞതാണ്. മധുരമുള്ളതാവാന്‍  നീ  ആഗ്രഹിച്ചതുമില്ല. ചിത്രം  കവിത  സ്നേഹം  തുടങ്ങിയവ  പുതിയ  അര്‍ത്ഥങ്ങള്‍ക്ക്‌  വഴിമാറിയതായി  നീ  എന്നോട്  പറഞ്ഞതുമില്ല . ഞാന്‍  അതൊന്നും  അറിഞ്ഞതുമില്ല .

ഒറ്റപ്പെടല്‍

ഇമേജ്
തരുമെന്നു പറഞ്ഞുപോയ വാക്ക് പാതിവഴിയില്‍ കളഞ്ഞുപോയി . തരില്ലെന്നുപറഞ്ഞത് വലിച്ചെറിഞ്ഞും പോയി . കളഞ്ഞുപോയതും ഉപേക്ഷിക്കപ്പെട്ടതും നീ എനിക്ക് തന്നു. മഴ മഴയോട് പറയുന്ന സംഗീതം പോലെ .. കാറ്റ് കാറ്റോടുപറയുന്ന സ്വകാര്യതപോലെ ... നീ എന്നോട് പറയാന്‍ ശ്രമിക്കുന്ന നിശബ്ദതപോലെ .. എല്ലാവരും എല്ലാവരില്‍നിന്നും ഒളിച്ചുവയ്ക്കുന്ന രഹസ്യം പോലെ ........

ഭൂതാവസ്ഥ

ജനാലയില്‍ക്കൂടി പുറത്തേക്കു വലിച്ചെറിയുന്ന പാഴ്കടലാസുപോലെയാണ് ചില ഓര്‍മ്മകള്‍.. കഥകളും ജീവിതവും എഴുതി ചേര്‍ക്കപ്പെട്ട, വായിച്ചും  അഭിപ്രായം പറഞ്ഞും ചിത്രം വരഞ്ഞും അക്ഷരത്തെ വികൃതമാക്കിയുള്ള ഒരു ഫീച്ചര്‍ പോലെയാണ് . ചിലര്‍ വായിക്കുമ്പോള്‍ കരയും. ചിലര്‍ ചിരിക്കും. മറ്റു ചിലര്‍ നിര്‍വികാരതയോടെ ...... ഒരു കടലാസു കഷണം ജനാലയില്‍ക്കൂടി പുറത്തേക്കെറിയുമ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നത് എന്തായിരിക്കും അതുപോലെയാണ് പലര്‍ക്കും  ഓര്‍മ്മകള്‍

പരസ്യമായത്

ഇമേജ്
സ്നേഹത്തെക്കുറിച്ച് കവിതയെഴുതിയപ്പോഴാണ്‌ കൂട്ടുകാരന്‍ പറഞ്ഞത് നീയൊരു പ്രണയക്കുരിക്കിലാനെന്നു. പ്രണയത്തെക്കുറിച്ചെ ഴുതിയപ്പോള്‍ നീ ജീവിത നൈരാശ്യം പേറുന്നുവെന്ന്. ജീവിതത്തെക്കുറിച്ച് എഴുതിയപ്പോള്‍ തോക്കിന്‍കുഴലിലെ വിപ്ലവമാണെന്ന്. അപനിര്‍മ്മാണം ഒരു സിന്താന്തമല്ലെന്ന് നിന്‍റെ വാക്കുകള്‍ വെളിപ്പെടും. ഒളിച്ചു വയ്ക്കുന്നതിനെ പരസ്യമാക്കുന്ന നിന്‍റെ കണക്കുകൂട്ടലുകള്‍ തുല്യമാകാത്ത ഹരണംപോലെയാകും . ഞാന്‍ അതൊന്നുമല്ലെന്ന് നിനക്കിനിയും മനസ്സിലായില്ലേ? കവിത എഴുതുന്നവര്‍ പാപികളാണെന്നു നീ പറയാത്തതെന്ത് .

നഷ്ടം

ഇമേജ്
 ബുദ്ധന്‍  നിന്‍റെ  ചോദ്യത്തിനു  നല്‍കിയ ഉത്തരം  മറ്റൊരു ചോദ്യമാണെങ്കില്‍  നീ  വീണ്ടുമൊരു നഷ്ടത്തിന്‍റെ കണക്കു പറയും നിന്‍റെ ഓരോ ചോദ്യവും  ബുദ്ധന്‍റെ  ഓരോ ഉത്തരവും  ബൗദ്ധ കഥകളിലൂടെ  മറ്റുള്ളവരുടെ മനസ്സില്‍  ഭാരം പേറും . അവസാനം  ശൂന്യമാകുന്ന നിന്‍റെ  മനസ്സിലേക്ക്, ഹൃദയത്തിലേക്ക്, ശരീരത്തിലേക്ക് ഒരു ചെറുകാറ്റുപോലും - വീശാതെ പോകും.  വരണ്ടുപോയ സ്നേഹത്തെക്കുറിച്ച്   അന്ന്‍  നീ പാടും. പാട്ടു കേള്‍ക്കാന്‍  ബുദ്ധന്‍ അപ്പോഴും നിന്‍റെയരികില്‍-- ഉണ്ടാകും .

സമയസൂചി

നടക്കുന്തോറും പിറകോട്ടോടുന്ന കാഴ്ചകളാണ് എന്‍റെ സ്വപ്‌നങ്ങള്‍ . ഗര്‍ത്തങ്ങളില്‍ നിലവിളികളില്ലാത്ത ഒടുങ്ങിപ്പോയ മൌനമാണ് നീ എനിക്കുതന്ന ജീവിത സമ്മാനം. കാലത്തെ തിരുത്തി നീയും . നമ്മള്‍ക്കിടയില്‍ രൂപം കൊണ്ട തമോഗര്‍ത്തങ്ങളില്‍ ആരെയാണ് നാം അന്വേഷിക്കുക .

പരീക്ഷണ കഥ

ഇമേജ്
ജീവിതത്തില്‍ ഞാന്‍ ആകെ വായിച്ചത് ഗാന്ധിജിയുടെ ജീവിതമായിരുന്നു. അതില്‍ നിന്നും ഞാന്‍ ആകെ സ്വീകരിച്ചത് ഗാന്ധിജി ഉപേക്ഷിച്ച ജീവിതവുമായിരുന്നു.